മുടി വെട്ടിയില്ല; കൊല്ലത്ത് 14 വിദ്യാർഥികളെ ക്ലാസിൽ നിന്ന് പുറത്താക്കിയെന്ന് പരാതി

ഉമയനല്ലൂർ മൈലാപ്പൂർ എകെഎംഎച്ച്എസ്എസിലെ വിദ്യാർഥികളെയാണ് പുറത്താക്കിയത്

Update: 2025-06-03 13:08 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊല്ലം: കൊല്ലത്ത് മുടി വെട്ടിയില്ലെന്ന കാരണത്താൽ പ്ലസ്ടു വിദ്യാർഥികളായ 14 പേരെ ക്ലാസിൽ നിന്ന് പുറത്താക്കിയെന്ന് പരാതി. ഉമയനല്ലൂർ മൈലാപ്പൂർ എകെഎംഎച്ച്എസ്എസിലെ വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.

ഇന്ന് മുടിവെട്ട് കട അവധിയായതിനാൽ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും അകത്ത് കടത്തിയില്ലെന്നും മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നുമാണ് ആരോപണം.

അതേസമയം, വിദ്യാര്‍ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചു. സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടത്. രക്ഷിതാക്കളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News