മുക്കത്ത് നിന്ന് കാണാതായ 14കാരി പീഡനത്തിനിരയായി; പ്രതി അറസ്റ്റിൽ

കേസിൽ മൊഴിയെടുക്കവെയാണ് പീഡനവിവരം അറിയുന്നത്.

Update: 2024-10-12 13:39 GMT

കോഴിക്കോട്: മുക്കത്ത് നിന്നും കാണാതായ 14കാരി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. തിരുവമ്പാടി സ്വദേശി ബഷീർ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ബഷീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.

കാണാതായ കുട്ടിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയിരുന്നു. കേസിൽ മൊഴിയെടുക്കവെയാണ് പീഡനവിവരം അറിയുന്നത്. കുട്ടിയെ കൊണ്ടുപോയ ഇടുക്കി പീരുമേട് സ്വദേശി അജയ്‌യെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.

പെൺകുട്ടിയെ ഇന്നലെയാണ് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനി‌‌ൽനിന്ന് കണ്ടെത്തിയത്. തുടർന്ന് മുക്കം പൊലീസെത്തി നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. ഡാൻസ് ക്ലാസിനായി സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു കുട്ടി. വീട്ടിലെ മൊബൈൽ ഫോണും കൈയിൽ കരുതിയിരുന്നു. പിന്നാലെ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News