16 കാരിയെ കടത്തിക്കൊണ്ട് വന്ന കേസ്; ബംഗാള്‍ സ്വദേശി കോഴിക്കോട് പിടിയില്‍

പ്രായപൂർത്തിയാവാത്ത മകളെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഫർഗാന ജില്ലയിലെ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു

Update: 2021-12-04 01:34 GMT
Editor : Roshin | By : Web Desk

പശ്ചിമ ബംഗാളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന യുവാവിനെ കോഴിക്കോട് കല്ലാച്ചിയില്‍ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ നോർത്ത് 24 ഫർഗാന ജില്ലയിലെ കല്യാൺ ഗ്രാം സ്വദേശി അബ്ബാസുദ്ദീൻ മൊണ്ടലാണ് പിടിയിലായത്. പെണ്‍കുട്ടിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റും.

കല്ലാച്ചി മത്സ്യ മാർക്കറ്റിലെ ഇറച്ചിക്കടയില്‍ തൊഴിലാളിയായ അബ്ബാസുദ്ദീൻ ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പം കല്ലാച്ചിയിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുകയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് ഭാര്യയെയും മക്കളെയും ബംഗാളിൽ എത്തിച്ച് 16 കാരിക്കൊപ്പം കല്ലാച്ചിയിൽ തിരിച്ചെത്തി താമസമാക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്.

Advertising
Advertising

വെള്ളിയാഴ്ച്ച രാത്രി 7.30 ഓടെ നാദാപുരം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, കോഴിക്കോട് ചൈൽഡ് ലൈൻ പ്രവർത്തകരും ചേര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ചൈൽഡ് വെൽഫയർ ചെയർമാന് മുന്നിൽ ഹാജരാക്കിയ ശേഷം വെള്ളിമാട് കുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.

പ്രായപൂർത്തിയാവാത്ത മകളെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഫർഗാന ജില്ലയിലെ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. തുടർന്ന് ബംഗാളിലെ ബരാഹട്ട് പോലീസ് കേസെടുത്ത് പ്രതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കേരളത്തിലേക്ക് കടന്നതായി അറിഞ്ഞത്. 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News