കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട: 200 കിലോയുടെ ലഹരിമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി

സമീപകാലത്ത് കൊച്ചിയിൽ നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്

Update: 2022-10-06 16:40 GMT

കൊച്ചി: കൊച്ചി തീരത്ത് വൻ ലഹരിമരുന്ന് വേട്ട. 200 കിലോയുടെ ലഹരിമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നാർകോടിക്‌സ് കൺട്രോൾ ബ്യൂറോയും നേവിയും സംയുക്ത പരിശോധന നടത്തി ഉരു പിടികൂടുകയായിരുന്നു. തീരത്ത് നിന്ന് ഏതാണ്ട് 1200 നോട്ടിക്കൽ മൈൽ അകലെയാണ് ഉരു കണ്ടെത്തിയത്. ഇതിന് ശേഷം പരിശോധനാ സംഘം ഉരു വളയുകയും പരിശോധന നടത്തുകയുമായിരുന്നു. തുടർന്നാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.

ഉരുവിലുണ്ടായിരുന്നവർ ഏത് രാജ്യക്കാരാണ് എന്നതിനെക്കുറിച്ച് വിവരമില്ല. ആറ് പേരെയും മട്ടാഞ്ചേരിയിൽ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. സമീപകാലത്ത് കൊച്ചിയിൽ നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ എൻസിബിയോ നേവിയോ തയ്യാറായിട്ടില്ല. നിലവിൽ എൻസിബിയുടെ കസ്റ്റഡിയിലാണ് പ്രതികളുള്ളത്.

Advertising
Advertising

കൊച്ചി തീരം വഴി വലിയ രീതിയിൽ ലഹരിക്കടത്ത് നടത്തുന്നുണ്ടെന്ന് എൻസിബിക്ക് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കടലിൽ കർശന നിരീക്ഷണവും എൻസിബിയും നേവിയും ഏർപ്പെടുത്തിയിരുന്നു. ഇതിനിടയ്ക്കാണ് ഇറാനിയൻ ഉരു പിടിയിലായിരിക്കുന്നത്.

Full View

നേരത്തേ കൊച്ചി,മുംബൈ തീരങ്ങൾ വഴി ഇറാനിൽ നിന്നും പാക്‌സിതാനിൽ നിന്നും ലഹരി ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും കടത്തുന്നതായി ദേശീയ അന്വേഷണ ഏജൻസിക്കും നാർക്കോടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്കും വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് കർശന നിരീക്ഷണം ഏർപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മുംബൈയിൽ നടത്തിയ ലഹരിവേട്ടയിൽ മലയാളി അറസ്റ്റിലായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News