പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Update: 2016-02-10 11:30 GMT
Editor : admin

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതിചേര്‍ത്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ സിപിഎം തയ്യാറെടുക്കുന്നു.

Full View

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതിചേര്‍ത്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ സിപിഎം തയ്യാറെടുക്കുന്നു. കേസില്‍ മുന്‍കൂര്‍ജാമ്യത്തിനായി ജയരാജന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മുന്‍പാകെയാണ് ഹരജി സമര്‍പ്പിച്ചത്.
ബിജെപി - ആര്‍എസ്എസ് നേതൃത്വം തന്നെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന് ഹരജയില്‍ ജയരാജന്‍ ചൂണ്ടിക്കാട്ടി. ഹരജി കോടതി നാളെ പരിഗണിക്കും

Advertising
Advertising

ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദമാണ് കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ ജയരാജനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെന്നാണ് സിപിഎം നിലപാട്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്‍റെ തീരുമാനം. ‌
ഹരജി കോടതി തളളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ജാമ്യ ഹരജിയില്‍ തീരുമാനമാകും വരെ ജയരാജന്‍ കീഴടങ്ങേണ്ടതില്ലന്നും കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ ധാരണയായിട്ടുണ്ട്. ഇതിനൊപ്പം ജയരാജനെ കേസില്‍ കുടുക്കാനുളള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിക്ഷേധ മാര്‍ച്ചും പൊതുയോഗങ്ങളും സംഘടിപ്പിക്കും. വരും ദിവസങ്ങളില്‍ ഇത്തരം പ്രതിഷേധ പരിപാടികളും വിശദീകരണ യോഗങ്ങളും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാനും സിപിഎം ആലോചിക്കുന്നുണ്ട്. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുണ്ടായ ഈ തിരിച്ചടിയെ ഏറെ കരുതലോടെ തന്നെയാവും സിപിഎം നേരിടുക.

Writer - admin

contributor

Editor - admin

contributor

Similar News