സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് ആവേശം

Update: 2016-04-16 09:46 GMT
Editor : admin
സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് ആവേശം

അറിയുന്ന പണി അറിഞ്ഞ് തന്നെ ചെയ്യുന്ന നികേഷ് കുമാര്‍ തന്നെയാണ് നവമാധ്യമങ്ങളെ പ്രചാരണായുധമാക്കുന്നതിലെ മിടുക്കന്‍. വിട്ടുകൊടുത്താല്‍ മണ്ഡലവും വിട്ടുകൊടുക്കേണ്ടിവരുമെന്ന് അറിയാവുന്നത് കൊണ്ട് എതിരാളി കെഎം ഷാജിയും പിറകോട്ടില്ല...

Full View

സോഷ്യല്‍മീഡിയക്കാലത്തെ തെരഞ്ഞെടുപ്പിന് ചന്തവും ആവേശവും കൂടുതലാണ്. പ്രചാരണ യുദ്ധം റോഡിലേക്കാളെറെ കൊഴുത്തിരിക്കുന്നതിപ്പോള്‍ നവമാധ്യമങ്ങളിലാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും വാട്ട്‌സാപ്പിലുമെല്ലാം തെരഞ്ഞെടുപ്പ് തരംഗമാണ്.

അറിയുന്ന പണി അറിഞ്ഞ് തന്നെ ചെയ്യുന്ന നികേഷ് കുമാര്‍ തന്നെയാണ് നവമാധ്യമങ്ങളെ പ്രചാരണായുധമാക്കുന്നതിലെ മിടുക്കന്‍ വിട്ടുകൊടുത്താല്‍ മണ്ഡലവും വിട്ടുകൊടുക്കേണ്ടിവരുമെന്ന് അറിയാവുന്നത് കൊണ്ട് എതിരാളി കെഎം ഷാജിയും പിറകോട്ടില്ല. സോഷ്യല്‍ മീഡിയയിലെ ഈ പ്രചാരണ യുദ്ധം അഴീക്കോട്ട് മാത്രം ഒതുങ്ങുന്നതല്ല.

Advertising
Advertising

സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിക്കാന്‍ തോമസ് ഐസക്കുള്‍പ്പെടെയുള്ള സിപിഎം നേതാക്കളെല്ലാം ബദ്ധശ്രദ്ധരാണ്. പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പിണറായി വിജയന്‍ വെബ്‌സൈറ്റ് തന്നെ തുറന്നു. നവമാധ്യമങ്ങളുടെ സാധ്യതകള്‍ അറിഞ്ഞുപോയോഗിക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഔദ്യോഗിക പേജുകളുണ്ട്.

മണ്ഡലങ്ങളിലെ വികസനവും പാര്‍ട്ടി നിലപാടുകളുമെല്ലാം സോഷ്യല്‍ മീഡിയക്കകത്ത് ചൂടുള്ള ചര്‍ച്ചകളാണ്. വാട്ട്‌സാപ്പിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം തെരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്ക് ഒരു കുറവുമില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News