മുഖ്യമന്ത്രി -മോഹൻലാൽ അഭിമുഖം; സർക്കാർ ഖജനാവിൽ നിന്ന് ചെലവിട്ടത് 11,21,000 രൂപ

സർക്കാർ സംവിധാനം ഇതിനായി ഉപയോ​ഗിച്ചിട്ടില്ലെന്നും വിവരാവകാശത്തിന് മറുപടി

Update: 2026-03-24 07:30 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി - മോഹൻലാൽ അഭിമുഖത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 11,21,000 ലക്ഷം രൂപ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാർ വിവരം നൽകിയത്. സർക്കാർ സംവിധാനം ഇതിനായി ഉപയോ​ഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.

ഇരുവർ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിൽ അഭിമുഖം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായാണ് മോഹൻലാൽ ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തിയത്. അഭിമുഖം നടത്തിയതിന് മോഹൻലാൽ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News