'200 കോടിയുടെ ആഡംബര ബംഗ്ലാവ് മറച്ചുവെച്ചു'; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്

കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49000 അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി

Update: 2026-03-24 04:13 GMT

തിരുവനന്തപുരം: തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവെച്ചതായി പരാതി. 200 കോടിയുടെ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഇല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു. ബംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ ബംഗ്ലാവ് അദ്ദേഹം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

Advertising
Advertising

കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49000 അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. നികുതി രേഖകള്‍ അടക്കമാണ് കോണ്‍ഗ്രസിന്റെ പരാതി. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും ഭൂമി വില ചതുരശ്ര അടിക്ക് 35,000 മുതല്‍ 50,000 രൂപ വരെയാണെന്നും കോണ്‍ഗ്രസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

നേമത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ആഡംബര വീടില്ലെന്നും 2024 ലെ മത്സര സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിലുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. രാജീവ് ചന്ദ്രശേഖര്‍ ഒരു സ്ഥിരം കുറ്റവാളിയാണ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുകയാണ്. കോടീശ്വരനായ ബിസിനസുകാരനാണെങ്കിലും സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത് എന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ ഇടപെടാനും ജനപ്രാതിനിധ്യ നിയമപ്രകാരം രാജീവിനെ അയോഗ്യനാക്കാനും കോണ്‍ഗ്രസ് ആവശ്യപ്പട്ടു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News