കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം: കടുത്ത പ്രതിസന്ധി തുടരുന്നു

Update: 2016-04-17 14:53 GMT
Editor : admin
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം: കടുത്ത പ്രതിസന്ധി തുടരുന്നു

അടൂര്‍ പ്രകാശിനെയും കെ ബാബുവിനെയും മാറ്റി നിര്‍ത്തി പ്രശ്നം പരിഹരിക്കാമെന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഹൈകമാന്‍ഡ് മുന്നോട്ട് വെച്ചു

Full View

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത പ്രതിസന്ധി തുടരുന്നു. ഹൈകമാന്‍ഡുമായി ഇന്നലെ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. അടൂര്‍ പ്രകാശിനെയും കെ ബാബുവിനെയും മാറ്റി നിര്‍ത്തി പ്രശ്നം പരിഹരിക്കാമെന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഹൈകമാന്‍ഡ് മുന്നോട്ട് വെച്ചു. വി എം സുധീരന്‍ ഇതിനെ പിന്തുണച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി വഴങ്ങിയില്ല. തുടര്‍ന്ന് തീരുമാനം എടുക്കാനാകാതെ യോഗം പിരിയുകയായിരുന്നു.

Advertising
Advertising

സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തെ ഭൂരിഭാഗം സമയവും നിയന്ത്രിച്ചത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയിരുന്നു. കോന്നിയില്‍ അടൂര്‍ പ്രകാശിനെയും തൃപ്പൂണിത്തുറില്‍ കെ ബാബുവിനെയും മാറ്റി ബാക്കി തര്‍ക്ക സീറ്റുകളില്‍ സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കാമെന്ന നിര്‍ദേശം ഹൈകമാന്‍ഡ് മുന്നോട്ടുവെച്ചു. അടൂര്‍ പ്രകാശിനെയും കെ ബാബുവിനെയും മാറ്റുകയാണെങ്കില്‍ മറ്റ് മൂന്ന് സീറ്റുകളില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് വി എം സുധീരന്‍ അറിയിച്ചു. എന്നാല്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതോടെ ചര്‍ച്ച വഴിമുട്ടി.

തീരുമാനം ഹൈകമാന്‍ഡിന് വിട്ട് യോഗം പിരിഞ്ഞെങ്കിലും ഉമ്മന്‍ചാണ്ടിയെ പിണക്കാതെ എങ്ങനെ പരിഹാര ഫോര്‍മുല നടപ്പിലാക്കും എന്ന ആശയക്കുഴപ്പത്തിലാണ് ഹൈകമാന്‍ഡ്. ഹൈകമാന്‍ഡ് തലത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തി ഇന്ന് അന്തിമപ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. തര്‍ക്കം പരിഹാരിക്കുന്നതിന്‍റെ വക്കിലാണ് ഉള്ളതെന്നും ഇനി ചര്‍ച്ച വേണമോ എന്ന് എഐസിസി തീരുമാനിക്കുമെന്നും യോഗശേഷം വി എം സുധീരന്‍ പറഞ്ഞു..

പ്രഖ്യാപനം ഉണ്ടായാലും ഇല്ലെങ്കിലും നേതാക്കള്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങിയേക്കും. അതേസമയം സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണയാകാതിരുന്ന മറ്റു സീറ്റുകളുടെ കാര്യത്തില്‍ ഇന്നലെ തീരുമാനമായി. വടക്കാഞ്ചേരിയില്‍ അനില്‍ അക്കര, കൊട്ടാരക്കരയില്‍ സവിന്‍ സത്യന്‍ കൊല്ലത്ത് സൂരജ് രവി, ആലപ്പുഴയില്‍ ലാലി വിന്‍സെന്‍റ് വൈപ്പിനില്‍ സി ആര്‍ സുഭാഷ്, ചടയമംഗലം എം എം ഹസന്‍, ചാത്തന്നൂരില്‍ ശൂരനാട് രാജശേഖരന്‍ എന്നിവര്‍ മത്സരിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News