നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ; 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Update: 2016-05-19 00:42 GMT
Editor : admin
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ; 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

ആദ്യ ഫലസൂചനകള്‍  രാവിലെ 9 മണിയോടെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Full View

14 ാം നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം നാളെയറിയാം. വോട്ടെണ്ണുന്നതിനായി 80 കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം ക്രമീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലമറിയാനായി വിപുലമായ സംവിധാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ 8 മണിയോടെ തുടങ്ങും.

തുടര്‍ഭരണമെന്ന യുഡിഎഫിന്റെ പ്രതീക്ഷയാണോ ഭരണമാറ്റമുണ്ടാകുമെന്ന എല്‍ഡിഎഫ് പ്രതീക്ഷയാണോ പൂവണിയുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുന്നതിനാല്‍ 80 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കനത്തസുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ രാവിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റും. ഓരോ മണ്ഡലത്തിലും പത്തിലധികം ടേബിളുകള്‍ ക്രമീകരിക്കും. ഓരോ ടേബിളിലും മൂന്നോ നാലോ യന്ത്രങ്ങളുണ്ടാകാം. ബൂത്തുകളുടെ എണ്ണമനുസരിച്ച് വോട്ടെണ്ണല്‍ റൌണ്ടുകളുടെ എണ്ണവും വര്‍ധിക്കും. രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. 8.30 ഓടെ ആദ്യ ഫല സൂചനകള്‍ ലഭ്യമാകും. 10.30 മുതല്‍ ഫലങ്ങള്‍ അറിഞ്ഞുതുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെുപ്പ് ഫലം പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപിലൂടെയും ലഭിക്കും. പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്ലിക്കേഷനിലും തെരഞ്ഞെടുപ്പ് ഫലം അപ്പപ്പോള്‍ അറിയാന്‍ കഴിയും. തെരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങള്‍ നേരിട്ട് ലഭ്യമാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും മീഡിയ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News