ആത്മവിശ്വാസത്തില്‍ യുഡിഎഫ് നേതാക്കള്‍
തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമാകും എന്ന് ഉമ്മന്‍ചാണ്ടി. പൂര്‍ണമായിട്ടുള്ള ആത്മവിശ്വാസമുണ്ടെന്നായിരുന്നു മന്ത്രി കെ ബാബുവിന്റെ പ്രതികരണം
തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമാകും എന്ന് ഉമ്മന്‍ചാണ്ടി. ഭരണതുടര്‍ച്ചയുണ്ടാകും എന്ന പ്രതീക്ഷ ഇന്നും മുഖ്യമന്ത്രി പങ്കുവെച്ചു. പുതുപ്പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൂര്‍ണമായിട്ടുള്ള ആത്മവിശ്വാസമുണ്ടെന്നായിരുന്നു മന്ത്രി കെ ബാബുവിന്റെ പ്രതികരണം. വളരെ നല്ല ഭൂരിപക്ഷമുണ്ടാകും. മണ്ഡലത്തില്‍ ത്രികോണ മത്സരം ഉണ്ടായിരുന്നു. ഏറ്റവും വൃത്തികെട്ട രീതിയിലാണ് എല്‍ഡിഎഫ് പ്രചരണം നടത്തിയത്. അത് വിഷമം ഉണ്ടാക്കി. അതൊന്നും വിജയത്തെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും ബാബു പ്രതികരിച്ചു.