കെ സുരേന്ദ്രന്‍ തോറ്റത് 89 വോട്ടിന്; അപരന് കിട്ടിയത് 467 വോട്ട്

Update: 2016-05-19 15:06 GMT
Editor : admin
കെ സുരേന്ദ്രന്‍ തോറ്റത് 89 വോട്ടിന്; അപരന് കിട്ടിയത് 467 വോട്ട്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും നാടകീയത നിറഞ്ഞ മണ്ഡലമായിരുന്നു കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും നാടകീയത നിറഞ്ഞ മണ്ഡലമായിരുന്നു കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി പിബി അബ്ദുള്‍ റസാഖ് കേവലം 89 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ അടിതെറ്റിയത് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനായിരുന്നു. ഇവിടെ സുരേന്ദ്രന് അപരനായി മത്സരിച്ച കെ സുന്ദരയ്ക്ക് 467 വോട്ടുകളാണ് ലഭിച്ചത്. അബ്ദുള്‍ റസാഖിന് 56870 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കെ സുരേന്ദ്രന് 56781 വോട്ടുകളാണ് നേടാനായത്. ഇവിടെ മൂന്നാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിഎച്ച് കുഞ്ഞമ്പു 42565 വോട്ടുകള്‍ നേടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News