പൂഞ്ഞാറില്‍ ഒറ്റയാനായി പിസി

Update: 2016-05-22 08:53 GMT
Editor : admin
പൂഞ്ഞാറില്‍ ഒറ്റയാനായി പിസി

പിണറായിയെ പോലെയുളള സ്വേച്ഛാധിപതികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചാല്‍ ഇതായിരിക്കും ഫലം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരുപാര്‍ട്ടിയുടേയും സഹായമില്ലാതെ സ്വതന്ത്രന്‍ ജയിക്കുന്നതെന്നും പിസി പറഞ്ഞു.

Full View

പൂഞ്ഞാറില്‍ ഇടതു വലതു മുന്നണികളെ വെല്ലുവിളിച്ച് ജനവധി തേടിയ മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന് തിളക്കമാര്‍ന്ന ജയം. 27,821 വോട്ടുകള്‍ക്കാണ് ജോര്‍ജ് പൂഞ്ഞാര്‍ നിലനിര്‍ത്തിയത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരുപാര്‍ട്ടിയുടേയും സഹായമില്ലാതെ സ്വതന്ത്രന്‍ ജയിക്കുന്നതെന്നും പിസി പറഞ്ഞു.

പിണറായിയെ പോലെയുളള സ്വേച്ഛാധിപതികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചാല്‍ ഇതായിരിക്കും ഫലം. പിണറായി സ്‌പോണ്‍സര്‍ ചെയ്ത കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ജനങ്ങള്‍ തോല്‍പ്പിച്ചു. കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ മനസിലാക്കട്ടെ.

നിയമസഭയിലെത്തിയാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും പിന്തുണ നല്‍കില്ല. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായാല്‍ പ്രശ്‌നാധിഷ്ടിത പിന്തുണനല്‍കും. പൂഞ്ഞാറിലെ ജനത്തോടും പിണറായി വിജയനോടുമാണ് ജയത്തില്‍ കടപ്പാട്. ഇതുപോലുള്ള ജയത്തിന് കാരണമായത് പിണറായിയാണെന്നും പിസി ജോര്‍ജ്ജ് മീഡിയവണിനോട് പ്രതികരിച്ചു.

അഴിമതിക്കെതിരാണ് ജനം. ഏറ്റവും കുറച്ച് വോട്ടു കിട്ടുന്നത് കൈക്കൂലിക്കാര്‍ക്കാണ്. ജനങ്ങളുടെ മുന്നില്‍ ഇവരുടെ പിന്തുണ നഷ്ടപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളുടെ മനസാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News