ഫലപ്രഖ്യാപനദിനം പതിവുചിട്ടകള്‍ മാറ്റാതെ ഉമ്മന്‍ചാണ്ടി

Update: 2016-05-24 16:51 GMT
Editor : admin
ഫലപ്രഖ്യാപനദിനം പതിവുചിട്ടകള്‍ മാറ്റാതെ ഉമ്മന്‍ചാണ്ടി

ഫലപ്രഖ്യാപനദിനവും പുലര്‍ച്ചെ തന്നെ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ ദിനചര്യകള്‍ക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. കോട്ടയം ടിബിയില്‍നിന്ന് രാവിലെ 6.30ന് പുതുപള്ളി പള്ളിയിലേക്ക്

Full View

തെരഞ്ഞെടുപ്പു ഫലം വന്ന ദിനം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ വീട്ടില്‍ തന്റെ കസേരയില്‍ ഇരുന്നാണ് ഫലപ്രഖ്യാപനമറിഞ്ഞത്. രാവിലെ പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ഥനയ്ക്കുശേഷം ബന്ധുവിന്റെ മരണവീടും സന്ദര്‍ശിച്ചാണ് ഉമ്മന്‍ ചാണ്ടി കരോട്ടുവള്ളക്കാലില്‍ എത്തിയത്.

ഫലപ്രഖ്യാപനദിനവും പുലര്‍ച്ചെ തന്നെ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ ദിനചര്യകള്‍ക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. കോട്ടയം ടിബിയില്‍നിന്ന് രാവിലെ 6.30ന് പുതുപള്ളി പള്ളിയിലേക്ക്. പ്രാര്‍ഥനകള്‍ക്കു ശേഷം ബന്ധുവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതുപ്പള്ളിയിലെ ഭാരവാഹിയുമായ ജോര്‍ജ് ജോസഫിന്റെ മരണവിവരം അറിഞ്ഞ് അദ്ദേത്തിന്‍റെ വീട്ടിലേക്ക്. ഏഴുമണികഴിഞ്ഞപ്പോള്‍ സ്വന്തം വീടായ കരോട്ടുവള്ളക്കാലിലെത്തി. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഓഴിഞ്ഞുമാറി. പതിവിലും വിപരീതമായി ആള്‍ക്കൂട്ടമില്ലാത്ത വീട്ടിലെ തന്‍റെ കസേരയിലേക്ക് ഇരിപ്പുറപ്പിച്ചു.

Advertising
Advertising

മൈക്കിനു മുമ്പില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഉമ്മന്‍ ചാണ്ടി എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് നര്‍മം പങ്കുവച്ചും കണക്കുകൂട്ടലുകള്‍ പറഞ്ഞും ആത്മവിശ്വാസത്തിലായിരുന്നു. പത്രങ്ങളൊക്കെയും വിശദമായി നോക്കി. ഇടയ്ക്ക് ചില പരാതികളും സ്വീകരിച്ചു. കൈയിലുണ്ടായിരുന്ന കടലാസില്‍ കണക്കുകള്‍ കുത്തിക്കുറിച്ചുതുടങ്ങിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമെത്തി. സമയം എട്ടായപ്പോള്‍ ആദ്യഫലസൂചനകള്‍. യൂഡിഎഫ് ലീഡ് എന്നു പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ മുഖത്ത് സന്തോഷം. എന്നാല്‍ മണ്ഡലങ്ങളിലെ ഫലസൂചനകള്‍ മാറിമറിഞ്ഞപ്പോള്‍ മുഖത്ത് ഭാവമാറ്റം. വിവിധ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഫോണില്‍. ഇടയ്ക്ക് എപ്പോഴോ പുതുപ്പള്ളിയില്‍ ജയമുറപ്പിച്ചുവെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. കാര്യമായി ഗൌനിക്കാതെ വീണ്ടും കണക്കുകൂട്ടല്‍. അതിനിടെ ജയം ഉറപ്പിച്ച കോട്ടയത്തെ സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂടിക്കാഴ്ചയ്ക്കെത്തി. സന്തോഷം പങ്കുവച്ചു ആശംസകള്‍ നേര്‍ന്നും മടക്കം. ഇടതുതരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചുവെന്ന വാര്‍ത്ത ചെവിയിലാരോ കൊടുത്തു. ടെലിവിഷന്‍ ഓരുതവണ പോലും നോക്കാതെ പേനയും കടലാസും മാറ്റിവച്ച് പരാജയമറിഞ്ഞ് മാധ്യമങ്ങളോട് പ്രതികരണം. ആരവങ്ങളില്ലാതെ കരോട്ട് വള്ളക്കാലില്‍ വീടിനുളളിലേക്ക് ഉമ്മന്‍ ചാണ്ടി മടക്കം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News