ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളില്‍ നഷ്ടം കോണ്‍ഗ്രസിന്

Update: 2016-05-31 13:29 GMT
Editor : admin
ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളില്‍ നഷ്ടം കോണ്‍ഗ്രസിന്

ബിജെപി മുന്നേറ്റമുണ്ടായ പല മണ്ഡലങ്ങളിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയപ്പോള്‍ കനത്ത നഷ്ടം സംഭവിച്ചത് കോണ്‍ഗ്രസിനാണ്. ബിജെപി മുന്നേറ്റമുണ്ടായ പല മണ്ഡലങ്ങളിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മഞ്ചേശ്വരത്ത് മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

അക്കൌണ്ട് തുറക്കാന്‍ തീരുമാനിച്ച് തന്നെയായിരുന്നു ഇത്തവണ ബിജെപി കേരളത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങിയത്. നേമത്ത് ആദ്യാവസാനം ലീഡ് നിലനിര്‍ത്തിയ ഒ രാജഗോപാല്‍ സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിയെ തോല്‍പിച്ചത് 8671 വോട്ടിന്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും യുഡിഎഫ്
ചിത്രത്തിലുണ്ടായിരുന്നില്ല. നേമത്ത് മാത്രമാണ് വിജയിച്ചതെങ്കിലും സംസ്ഥാനത്തുടനീളം മികച്ച പ്രടകനമാണ് ബിജെപി കാഴ്ചവച്ചത്. 7 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. 37 മണ്ഡലങ്ങളില്‍ 25000ത്തിന് മുകളില്‍ വോട്ടുനേടി. അന്‍പതോളം മണ്ഡലങ്ങളില്‍ 15000ത്തിനും 25000ത്തിനും ഇടയില്‍ വോട്ടുകള്‍. ബി ജെ പി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളില്‍ പലതിലും കോണ്‍ഗ്രസിനാണ് കാര്യമായ നഷ്ടം സംഭവിച്ചത്.

Advertising
Advertising

തൃശൂര്‍ ജില്ലയില്‍ 13 ല്‍ 12 മണ്ഡലങ്ങളും എല്‍ഡിഎഫ് നേടിയപ്പോള്‍ ബിജെപിയുടെ വോട്ടുനിലയും കാര്യമായി വര്‍ധിച്ചു. ഇടതുകോട്ടകളായ മലമ്പുഴയിലും ചാത്തന്നൂരും കോണ്‍ഗ്രസ് ബിജെപിക്ക് പിറകില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുണ്ടറയിലും കരുനാഗപ്പളളിയിലും ‍യുഡിഎഫിന് വലിയ വോട്ട് ചോര്‍ച്ചയുണ്ടായി. കഴക്കൂട്ടത്ത് കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ എം എ വാഹിദും മൂന്നാംസ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ഇടുക്കിയിലും കോട്ടയത്തെ ചില മണ്ഡലങ്ങളിലും മാത്രമാണ് ബിജെപിയിലേക്ക് എല്‍ഡിഎഫില്‍ നിന്ന് വോട്ട് ചോര്‍ന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News