ഇരിങ്ങാലക്കുടയില്‍ വാശിയേറിയ മത്സരം
2001 മുതല്‍ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും വിജയിച്ച ആത്മവിശ്വാസത്തോടെയാണ് ഗവണ്‍മെന്റ് ചീഫ് വിപ്പ് കൂടിയായ തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുടയില്‍ രംഗത്തിറങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ പതിനെട്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷ...
2001 മുതല്‍ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും വിജയിച്ച ആത്മവിശ്വാസത്തോടെയാണ് ഗവണ്‍മെന്റ് ചീഫ് വിപ്പ് കൂടിയായ തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുടയില്‍ രംഗത്തിറങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ പതിനെട്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ കെ.യു അരുണന്റെ പ്രതീക്ഷ. പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ ഇരിങ്ങാലക്കുടയില്‍ വാശിയേറിയ മത്സരം ഉറപ്പായി.
2001 ല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ടി.ശശിധരനെ തോല്‍പ്പിച്ച് ഇരിങ്ങാലക്കുട തിരിച്ച് പിടിക്കുമ്പോള്‍ തോമസ് ഉണ്ണിയാടന്റെ ഭൂരിപക്ഷം 406 വോട്ടുകള്‍. 2006 ല്‍ സിപിഐയിലെ സികെ ചന്ദ്രപ്പനെ തോല്‍പ്പിച്ചത് 7995 വോട്ടിന്. 2011ല്‍ സിപിഎമ്മിലെ കെ.ആര്‍ വിജയയെ 12404 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അഥവാ ഓരോ തവണയും തോമസ് ഉണ്ണിയാടന്റെ ഭൂരിപക്ഷം കൂടികൊണ്ടിരുന്നു. നാലാം തവണയും വലിയ ഭൂരിപക്ഷം നേടും എന്ന ആത്മവിശ്വാസമുണ്ട്.
എന്നാല്‍ 1957 ലും 60 ലും സി. അച്ചുതമേനോനെയും, 1967ല്‍ സികെ രാജനെയും, 1982 മുതല്‍ 1996 വരെ ലോനപ്പന്‍ നമ്പാടനെയും വിജയിപ്പിച്ച പാരമ്പര്യമുള്ള ഇരിങ്ങാലക്കുട തിരിച്ച് പിടിക്കാനാകും എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫിലെ കെ.യു അരുണന്‍. ബിഡിജെഎസിന്റെ സന്തോഷ് ചെറാക്കുളവും മത്സരരംഗത്തുണ്ട്.