ആലപ്പുഴയിലെ 9 മണ്ഡലങ്ങള്‍ ആര്‍ക്കെല്ലാം?

Update: 2017-01-22 06:15 GMT
Editor : admin
ആലപ്പുഴയിലെ 9 മണ്ഡലങ്ങള്‍ ആര്‍ക്കെല്ലാം?

ഡോ.തോമസ് ഐസക്കും, ലാലി വിന്‍സന്റും ജനവിധി തേടിയ ആലപ്പുഴ,  ജി.സുധാകരനും ഷെയ്ക് പി ഹാരിസും മത്സരിച്ച അമ്പലപ്പുഴ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോരടിച്ച ഹരിപ്പാട്

Full View

വാശിയേറിയ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആലപ്പുഴ ജില്ലയില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം വര്‍ധിച്ചു. ഒന്‍പത് മണ്ഡലങ്ങളില്‍ ആറിടത്ത് വര്‍ധിച്ചപ്പോള്‍ രണ്ടിടത്ത് മാത്രമാണ് വോട്ടിംഗ് ശതമാനം കുറഞ്ഞത്. കടുത്ത മത്സരങ്ങള്‍ നടന്ന ചെങ്ങന്നൂരിലും കുട്ടനാട്ടിലും പോളിംഗ് ശതമാനം വര്‍ധിച്ചു.

ഇക്കുറി ചതുഷ്‌കോണ മത്സരം നടന്ന ചെങ്ങന്നൂരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.18 ശതമാനമായിരുന്നത് ഇത്തവണ 74.36ശതമാനമായി. 3.18ന്റെ വര്‍ധനവ്. ജില്ലയില്‍ ബിഡിജെഎസ് ശക്തമായ പ്രചാരണം നടത്തിയ കുട്ടനാട് മണ്ഡലത്തില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ വര്‍ധനവാണ് സംഭവിച്ചത്. 2011ല്‍ 79.09 ആയിരുന്നിടത്ത് ഇത്തവണ 79.21 ശതമാനമായി.

Advertising
Advertising

ഡോ.തോമസ് ഐസക്കും, ലാലി വിന്‍സന്റും ജനവിധി തേടിയ ആലപ്പുഴ, ജി.സുധാകരനും ഷെയ്ക് പി ഹാരിസും മത്സരിച്ച അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് പോളിംഗ് ശതമാനത്തില്‍ കുറവ് സംഭവിച്ച രണ്ട് മണ്ഡലങ്ങള്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോരടിച്ച ഹരിപ്പാട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ വര്‍ധനവാണ് പോളിംഗ് ശതമാനത്തില്‍ ഉണ്ടായത്. അരൂര്‍, ചേര്‍ത്തല മാവേലിക്കര മണ്ഡലങ്ങളിലും ഇത്തവണ പോളിംഗ് ശതമാനം ഉയര്‍ന്നു.

ജില്ലയിലാകെ കഴിഞ്ഞ തവണത്തേതില്‍ നിന്ന് നേരിയ വര്‍ധനവ് മാത്രമാണുണ്ടായത്. 77ശതമാനം. ശതമാനക്കണക്ക് കാണിച്ച് ഇരു മുന്നണികളും പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു. ഒന്‍പത് സീറ്റില്‍ എട്ടെണ്ണത്തില്‍ ജയിക്കുമെന്ന് എല്‍ഡിഎഫും അഞ്ചെണ്ണത്തില്‍ ജയിക്കുമെന്ന് യുഡിഎഫും കണക്കു കൂട്ടുന്നു. എന്നാല്‍ ഇത്തവണ ബിഡിജെഎസ് മത്സരത്തിനിറങ്ങിയത് ആരെയാവും ബാധിച്ചിട്ടുണ്ടാവുകയെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News