വിലക്കയറ്റം തടയാന്‍ ഓണവിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

Update: 2017-02-21 20:25 GMT
വിലക്കയറ്റം തടയാന്‍ ഓണവിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

എല്ലാ ജില്ലാ , താലൂക്ക് ആസ്ഥാനങ്ങളിലും ഓണച്ചന്ത തുടങ്ങും. ഓണം ഫെയറിന് നാല് കോടി 20 ലക്ഷം രൂപ മാറ്റിവയ്ക്കും. എപിഎല്‍ കാര്‍ഡുകാര്‍ക്ക് രണ്ട് കിലോ....

Full View

വിലക്കയറ്റം തടയാന്‍ ഓണവിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാ ജില്ലാ , താലൂക്ക് ആസ്ഥാനങ്ങളിലും ഓണച്ചന്ത തുടങ്ങും. ഓണം ഫെയറിന് നാല് കോടി 20 ലക്ഷം രൂപ മാറ്റിവയ്ക്കും. എപിഎല്‍ കാര്‍ഡുകാര്‍ക്ക് രണ്ട് കിലോ വീതം അരി അധികം നല്‍കും. മാവേലി സ്റ്റോറില്ലാത്ത പഞ്ചായത്തുകളില്‍ മിനി മാവേലി സ്റ്റോറുകള്‍ തുടങ്ങും. 1,164 ഓണച്ചന്തകള്‍ നടത്തും.

ടി ജയരാമന്‍, ആര്‍ രാം കുമാര്‍, കെഎന്‍ ഹരിലാല്‍, ഡോ . ബി ഇക്ബാല്‍, ഡോ. കെ വി രാമന്‍ , മൃദുല്‍ ഈപ്പന്‍ , ജയന്‍ ജോസ് തോമസ് എന്നിവര്‍പ്ലാനിങ് ബോര്‍ഡ് അംഗങ്ങളാകും. രാഷ്ട്രപതിഭവനില്‍ സെപ്തംബര്‍ മൂന്നിന് ഓണാഘോഷം സംഘടിപ്പിക്കും.

Tags:    

Similar News