കെ കെ രമക്ക് ഐക്യദാര്‍ഡ്യവുമായി വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍

Update: 2017-02-22 00:30 GMT
Editor : admin
കെ കെ രമക്ക് ഐക്യദാര്‍ഡ്യവുമായി വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍

അന്വേഷി പ്രസിഡന്‍റ് കെ അജിതയുടെ നേതൃത്വത്തിലുളള സംഘമാണ് രമയുടെ വീട്ടിലെത്തിയത്

കെ കെ രമക്ക് ഐക്യദാര്‍ഢ്യവുമായി വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍. അന്വേഷി പ്രസിഡന്‍റ് കെ അജിതയുടെ നേതൃത്വത്തിലുളള സംഘമാണ് രമയുടെ വീട്ടിലെത്തിയത്. രമക്ക് നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അജിത പറഞ്ഞു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ കെ രമക്കെതിരായി നിരന്തരം അതിക്രമമുണ്ടാകുന്നുവെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു വനിതാ സാമൂഹിക പ്രവര്‍ത്തകരുടെ സന്ദര്‍ശനം. കെ അജിത, പി ഗീത തുടങ്ങിയവരാണ് വടകരയിലെ വീട്ടിലെത്തി രമയെ കണ്ടത്. മുന്നണികള്‍ക്ക് പുറത്ത് നിന്ന് മത്സരിച്ച വനിതാ നേതാക്കളെ മാനസികമായി തളര്ത്താനുള്ള ശ്രമമാണ് ഇടതു പക്ഷത്തിന്‍റ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് അജിത ആരോപിച്ചു.

ഇടതു മുന്നണി അധികാരത്തില്‍ വന്നതിനു ശേഷം ഉണ്ടാകുന്ന അതിക്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതായി കെ കെ രമ പറഞ്ഞു. വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് വനിതാ സംഘടനകളുടെ തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News