ദേശീയ നേതാക്കളുടെ വാക്പോരിന്റെ കലാശക്കൊട്ട്

Update: 2017-03-13 12:49 GMT
Editor : admin
ദേശീയ നേതാക്കളുടെ വാക്പോരിന്റെ കലാശക്കൊട്ട്

അവസാനഘട്ടത്തില്‍ യുഡിഎഫിന് മേല്‍കൈ ലഭിച്ചതായും പ്രധാനമന്ത്രിയുടെ പ്രസംഗമാണ് യുഡിഎഫിനെ സഹായിച്ചതെന്നും എകെ ആന്റണി.

Full View

വാക്പോരിലൂടെ കലാശക്കൊട്ടിലും സാന്നിധ്യമറിയിച്ച് ദേശീയ നേതാക്കള്‍. അവസാനഘട്ടത്തില്‍ യുഡിഎഫിന് മേല്‍കൈ ലഭിച്ചതായും പ്രധാനമന്ത്രിയുടെ പ്രസംഗമാണ് യുഡിഎഫിനെ സഹായിച്ചതെന്നും എകെ ആന്റണി. ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കുകയാണെങ്കില്‍ യുഡിഎഫ് ഉത്തരവാദിയെന്ന് സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയല്ല അട്ടപ്പാടിയിലെ പട്ടിണിമരണങ്ങള്‍ക്ക് മുഖ്യമന്ത്രിയാണ് മാപ്പു പറയേണ്ടതെന്ന് അമിത്ഷായും പറഞ്ഞു. തിരുവനന്തപുരത്ത് നേതാക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പരാമര്‍ശങ്ങള്‍.‌

യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന പ്രചരണം തുടങ്ങുന്ന സമയത്ത് പറഞ്ഞ എകെ ആന്റണി പ്രചരണം അവസാനിച്ചപ്പോള്‍ അത് തിരുത്തി. കോണ്‍ഗ്രസിനെതിരായ സിപിഎമ്മിന്റെ പ്രചരണമായുധമായ ബിജെപി ബന്ധത്തെക്കുറിച്ചാണ് സീതാറാം യെച്ചൂരി അവസാനവും പറഞ്ഞുവെച്ചത്. സൊമാലിയ പരാമര്‍ശത്തെ തുടര്‍ന്ന് വിമര്‍ശം നേരിടുന്ന പ്രധാനമന്ത്രിയെ പ്രതിരോധിക്കാനാണ് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ശ്രമിച്ചത്. വാക്പോരിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ നയിച്ച ദേശീയ നേതാക്കള്‍ കലാശക്കൊട്ടിലും അത് ആവര്‍ത്തിക്കുകയായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News