നിയമസഭാ നടപടികള്‍ ജനകീയമാക്കുമെന്ന് സ്പീക്കര്‍

Update: 2017-03-19 10:43 GMT
നിയമസഭാ നടപടികള്‍ ജനകീയമാക്കുമെന്ന് സ്പീക്കര്‍

ജനാധിപത്യ സംവിധാനം കൂടുതല്‍ ജനകീയമാക്കുന്നതിനുളള പരിഷ്കാര നടപടികള്‍ക്കാണ് സ്പീക്കര്‍ പദ്ധതിയിടുന്നത്

Full View

നിയമസഭാ നടപടികള്‍ ജനകീയമാക്കാനുളള പദ്ധതികളുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സഭാപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന് സ്പീക്കര്‍ മീഡിയവണിനോട് പറഞ്ഞു. നിയമനിര്‍മാണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു

ജനാധിപത്യ സംവിധാനം കൂടുതല്‍ ജനകീയമാക്കുന്നതിനുളള പരിഷ്കാര നടപടികള്‍ക്കാണ് സ്പീക്കര്‍ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സഭാപ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ അവസരമൊരുക്കും. ജനാഭിമുഖ്യമുളള നിയമനിര്‍മാണങ്ങള്‍ക്ക് സാധ്യതയൊരുക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. സഭാപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ട്. ഇതിന് രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തും.

Tags:    

Similar News