രാഷ്ട്രീയത്തില്‍ എന്തു ശത്രുത; പെണ്‍പിളെ ഒരുമെ നേതാക്കള്‍ പല മുന്നണികളില്‍

Update: 2017-03-19 11:18 GMT
Editor : admin
രാഷ്ട്രീയത്തില്‍ എന്തു ശത്രുത; പെണ്‍പിളെ ഒരുമെ നേതാക്കള്‍ പല മുന്നണികളില്‍
Advertising

സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ചിലര്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ മൂന്നാറിലെ മത്സരത്തെ കേരളവും പ്രതീക്ഷയോടെയാണ് കാണുന്നത്.

Full View

തൊഴിലാളി സമരത്തിലൂടെ ചരിത്രത്തില്‍ ഇടം പിടിച്ച മൂന്നാറിലെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു എന്നതിന് ഏറെ പ്രാധാന്യമുണ്ട്. സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ചിലര്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ മൂന്നാറിലെ മത്സരത്തെ കേരളവും പ്രതീക്ഷയോടെയാണ് കാണുന്നത്.

കൂലി വര്‍ദ്ധനവിനായി രാഷ്ടീയ പാര്‍ട്ടികളേയും ട്രേഡ്‌ യൂണിയനുകളേയും മാറ്റി നിറുത്തി മൂന്നാറിലെ സ്ത്രീ കൂട്ടായ്മയായ
പെണ്‍പിളെ ഒരുമെ സമരം നടത്തിയിട്ട് ആറുമാസങ്ങള്‍ പിന്നിടുമ്പോള്‍ സമര നേതാക്കളുടെ ഈ തിരഞ്ഞെടുപ്പിലെ
നിലപാട് അറിയാനാണ് തങ്ങള്‍ എത്തിയത്. പെണ്‍പിളെ ഒരുമെ ട്രേഡ് യൂണിയന്‍ ആരംഭിച്ച സമരസമതി നേതാവ് ലിസി
സണ്ണി പ്രതികരിക്കാന്‍ തയ്യാറായില്ല മറ്റൊരു നേതാവ് ഗോമതി അഗസ്റ്റിനെ കണ്ടു ഈ തിരഞ്ഞെടുപ്പില്‍ പിന്തുണ ആര്‍ക്കെ
ന്ന ചോദിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളേയും ട്രേഡ് യൂണിയനുകളേയും ആട്ടിയകറ്റിയ ഈ തീപ്പൊരി നേതാവിന് ഇത്ര പെട്ടെന്ന് എങ്ങനെ
മാറാന്‍ കവിഞ്ഞു എന്നു ചോദിച്ചു.

ഇക്കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പില്‍ മൂന്നാര്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ വിജയിച്ച പെണ്‍പിളെ ഒരുമെ സാരഥി
കളുടെ പി‌ന്തുണയിലാണ് മൂന്നാറില്‍ യു.ഡി.എഫ് ഭരണം നടത്തുന്നത്. പെണ്‍ ഒരുമെയുടെ ഒരു വിഭാഗം സ്വന്തമായി ട്രേഡ്
യൂണിയന്‍ രൂപീകരിച്ചു. മറ്റൊരു വിഭാഗം സി.പി.എം ലേക്ക് എത്തി. ഇല്ലെങ്കിലും രാഷ്ട്രീയത്തില്‍ എന്തു ശത്രുത.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News