സൂര്യ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി

Update: 2017-03-30 19:12 GMT
സൂര്യ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി

പതിവ് തെറ്റിക്കാതെ യേശുദാസ് സൂര്യഫെസ്റ്റിവലില്‍

Full View

സൂര്യ ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള നൃത്ത സംഗീതോത്സവത്തിന് തുടക്കമായി. പത്മഭൂഷണ്‍ ഡോ. കെ ജെ യേശുദാസിന്റെ കര്‍ണാടക സംഗീത കച്ചേരിയോടെയായിരുന്നു നൃത്തസംഗീതോത്സവത്തിന്റെ തുടക്കം. തുടര്‍ച്ചയായി നാല്‍പതാം തവണയാണ് യേശുദാസ് സൂര്യാഫെസ്റ്റിവലിന്റെ ഭാഗമാകുന്നത്.

കച്ചേരി ആലപിക്കാനായി ഗാനഗന്ധര്‍വന്‍ വേദിയിലെത്തിയപ്പോള്‍ നിറഞ്ഞ കൈയടികളോടെ സദസ് എഴുന്നേറ്റ് നിന്നു. തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി യേശുദാസ് കച്ചേരി ആലപിച്ചു.

യേശുദാസിന്റെ കച്ചേരിയോടെയാണ് നാല്‍പത് വര്‍ഷമായി നൃത്ത സംഗീതോത്സവത്തിന് തുടക്കം കുറിക്കുന്നത്. സൂര്യഫെസ്റ്റിവലിന്റെ ആലോചനവേളയില്‍ താന്‍ നല്‍കിയ വാക്ക് പാലിക്കാന്‍ ലോകത്ത് എവിടെയാണെങ്കിലും അദ്ദേഹം മറക്കാറില്ല. വയലിനില്‍ എസ് ആര്‍ മഹാദേവശര്‍മയും ഘടത്തില്‍ തൃപ്പുണിത്തുറ രാധാകൃഷ്ണനും യേശുദാസിനൊപ്പം വേദിയിലെത്തി.

വരും ദിവസങ്ങളില്‍ ചലച്ചിത്ര താരങ്ങളായ പത്മപ്രിയ, മഞ്ജുവാര്യര്‍ തുടങ്ങി പ്രഗത്ഭര്‍ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമാകും

Tags:    

Similar News