മലബാര്‍ സിമന്റ്‌സ് എംഡിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് റെയ്ഡ്

Update: 2017-04-17 15:02 GMT
മലബാര്‍ സിമന്റ്‌സ് എംഡിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് റെയ്ഡ്

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് പരിശോധന. മലബാര്‍ സിമന്റ്‌സിന്റെ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ട്...

മലബാര്‍ സിമന്റ്‌സ് മാനേജിങ് ഡയറക്ടര്‍ കെ പത്മകുമാറിന്റെ വാളയാറിലുള്ള ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് റെയ്ഡ്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് പരിശോധന. മലബാര്‍ സിമന്റ്‌സിന്റെ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ട്.

വിജിലന്‍സ് ഡിവൈഎസ്പി സുകുമാരന്റെ നേതൃത്വത്തില്‍ രാവിലെ ഒന്‍പത് മണിക്കാണ് റെയ്ഡ് തുടങ്ങിയത്. സിമന്റ് നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധമുള്ളതടക്കം പത്മകുമാറിനെതിരെ നാല് വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്.

Tags:    

Similar News