കേരളത്തില്‍ മൂന്നാം മുന്നണി ശക്തിയാര്‍ജിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‍ലി

Update: 2017-04-18 18:15 GMT
Editor : admin
കേരളത്തില്‍ മൂന്നാം മുന്നണി ശക്തിയാര്‍ജിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‍ലി

എന്‍‍ഡിഎയുടെ വികസനരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Full View

കേരളത്തില്‍ മൂന്നാം മുന്നണി ശക്തിയാര്‍ജിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‍ലി. എന്‍‍ഡിഎയുടെ വികസനരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുമെന്ന് വികസന രേഖ പറയുന്നു.,

കേരളത്തില്‍ മൂന്നാംമുന്നണി ശക്തി പ്രാപിക്കും. ഇതോടെ ദേശീയ തലത്തിലെ പോലെ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിക്കുമെന്നും ജെയ്‍റ്റ്‍ലി പറഞ്ഞു.

എന്‍ഡിഎയുടെ വികസനരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റ്‍ലി. തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയരേഖ വിശദീകരിച്ചു. രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി, ശ്രീനാരായണ ഗുരു പാര്‍പ്പിട പദ്ധതി, പത്താക്ലാസ് പാസായ ആദിവാസികള്‍ക്ക് ജോലി, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ തുടങ്ങിയവയാണ് വികസനരേഖയിലെ പ്രധാന വാഗ്ദാനങ്ങള്‍
ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് പറയുന്ന മദ്യനയം പുതിയതായി ബാറുകള്‍ക്ക് അനുമതി നല്കില്ലെന്നും ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ അടച്ചുപൂട്ടുമെന്നും വാഗ്ദാനം ചെയ്യുന്നു

കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ഒ രാജഗോപാല്‍ തുടങ്ങി ബിജെപി നേതാക്കള്‍ക്ക് പുറമെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, പിസി തോമസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News