ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കാന്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന്

Update: 2017-04-23 07:29 GMT
Editor : Sithara
ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കാന്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന്

കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചര്‍ച്ചക്കായി ഡല്‍ഹിയിലെത്തി

കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണ്ണായക ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചര്‍ച്ചക്കായി ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇവര്‍ നടത്തുന്ന ചര്‍ച്ചയില്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുകള്‍ വാസ്നിക്കും പങ്കെടുക്കും.

Advertising
Advertising

ഡിസിസി പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള പേരുകള്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി നേരത്തെ കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ നിന്നുള്ള ചുരുക്ക പട്ടിക ഹൈക്കമാന്‍റ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്മേലായിരിക്കും ഇന്ന് ചര്‍ച്ച നടക്കുക. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പട്ടികകക്കാണ് ഹൈക്കമാന്‍റ് രൂപം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇന്നത്തെ ചര്‍ച്ചയോടെ പട്ടികക്ക് അന്തിമ രൂപമാകുമെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് കരുതപ്പെടുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News