സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ജാസ്‌ലിയ ജോൺസന്റെ അവയവങ്ങൾ ദാനം ചെയ്യും

ബിരുദ വിദ്യാർഥിയായ ജാസ്‌ലിയ പാർടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽ പെടുകയായിരുന്നു

Update: 2026-03-03 11:57 GMT

തിരുവനന്തപരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവ ദാനം. എടവനക്കാട് സ്വദേശി ജാസ്‌ലിയ ജോൺസന്റെ അവയവങ്ങളാണ് മരണാനന്തരം ദാനം ചെയ്യുന്നത്.

19 വയസുകാരിയായ ബിരുദ വിദ്യാർഥി ജാസ്‌ലിയ പാർടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽ പെടുകയായിരുന്നു. ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു.

ജാസ്‌ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും,നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News