കെ.കെ ശൈലജ പേരാവൂരിൽ മത്സരിക്കും; സ്ഥാനാർഥി പട്ടിക അംഗീകരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ ശൈലജ മത്സരിച്ചിരുന്നത്

Update: 2026-03-03 08:40 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ പേരാവൂരിൽ മത്സരിക്കും. തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയും മത്സരിക്കും. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു. 

കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ ശൈലജ മത്സരിച്ചിരുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍. യുഡിഎഫ് പിടിച്ചെടുത്ത പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് നീക്കം. പേരാവൂരില്‍  മത്സരിക്കാന്‍ തയ്യാറെന്ന് കെ.കെ ശൈലജ  സിപിഎം സെക്രട്ടേറിയറ്റില്‍ നിലപാടറിയിച്ചിരുന്നു.  പേരാവൂരിൽ ആര് നിന്നാലും എൽ ഡി എഫ് വിജയിക്കുമെന്നും സ്ഥാനാർഥി ആരെന്ന് പാർട്ടി തീരുമാനിക്കുമെന്നും കെ.കെ ശൈലജ പ്രതികരിച്ചു.

Advertising
Advertising

അതേസമയം, നിലവില്‍ തലശ്ശേരി എംഎല്‍എയും സ്പീക്കറുമായ എ.എന്‍ ഷംസീറിന് പകരം കാരായി രാജനെ മത്സരിപ്പിക്കാനാണ് തീരുമാനം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News