നിർമിച്ചത് ശിലാഫലകം മാത്രം, എങ്ങുമെത്താതെ മാവൂരിലെ ലൈഫ് ഭവന പദ്ധതി; കാടുപിടിച്ച് ഏക്കർ കണക്കിന് ഭൂമി

പദ്ധതി എന്ന് നടപ്പാക്കും എന്നത് സംബന്ധിച്ച് അധികൃതർക്ക് കൃത്യമായ മറുപടിയുമില്ല

Update: 2026-03-03 07:31 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: 2020ൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണോദ്ഘാടനം നിർവഹിച്ച കോഴിക്കോട് മാവൂരിലെ ലൈഫ് ഭവന പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതിക്കായി ഏറ്റെടുത്ത ഏക്കർ കണക്കിന് ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. പദ്ധതി എന്ന് നടപ്പാക്കും എന്നത് സംബന്ധിച്ച് അധികൃതർക്ക് കൃത്യമായ മറുപടിയുമില്ല.

2020 സെപ്റ്റംബർ 24 ന് നിർമാണോദ്ഘാടനം കഴിഞ്ഞ പദ്ധതി പക്ഷെ തിരഞ്ഞാൽ കാണില്ല. ഭവന സമുച്ചയം,ഹെൽത്ത് സെന്റർ,കുട്ടികൾക്കുള്ള പാർക്ക് തുടങ്ങിയവയെല്ലാം വിഭാവനം ചെയ്തിരുന്നെങ്കിലും എല്ലാം കാടുപിടിച്ച ഭൂമിയില്‍  ഒതുങ്ങുകയാണ്. നിർമ്മാണോദ്ഘാടനത്തിന്റെ ശിലാഫലകം മാവൂർ ഗ്രാമപഞ്ചായത്തിന്റെ പാർക്കിംഗ് ഏരിയയിൽ  ചാരി വച്ചിട്ടുണ്ട്.പദ്ധതിക്കായി ആറേമുക്കാൽ കോടി രൂപയും വകയിരുത്തിയിരുന്നു. എന്നാല്‍ പദ്ധതി എന്ന് നടപ്പിലാകുമെന്നറിയാതെ നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് കാടുപിടിച്ചുകിടക്കുന്നത്. 

Advertising
Advertising

വിഡിയോ സ്റ്റോറി കാണാം..

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News