ഏഴ് സിറ്റിങ് എംഎൽഎമാരും മത്സരിക്കും; പാലക്കാട് സിപിഎമ്മിൽ ധാരണ

ആലത്തൂരിൽ കെ.ഡി പ്രസേനൻ മാറും

Update: 2026-03-03 10:28 GMT

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ സിപിഎമ്മിൻ്റെ ഏഴ് സിറ്റിങ് എംഎൽഎമാരും മത്സരിക്കും. ആലത്തൂരിൽ രണ്ട് ടേം പൂർത്തിയായ കെ.ഡി പ്രസേനൻ മാറും.

ആലത്തൂരിൽ സംസ്ഥാന കമ്മിറ്റി അംഗം സി.കെ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടി.എം ശശി എന്നിവർ പരിഗണനയിൽ. നെന്മാറയിൽ രണ്ട് ടേം പൂർത്തിയാക്കിയ കെ. ബാബുവിന് ഇളവ് നൽകി. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിച്ചില്ല.

അതേസമയം, സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ പേരാവൂരിൽ മത്സരിക്കും. തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയും മത്സരിക്കും. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു.

Advertising
Advertising

കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ ശൈലജ മത്സരിച്ചിരുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍. യുഡിഎഫ് പിടിച്ചെടുത്ത പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് നീക്കം. പേരാവൂരില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ.കെ ശൈലജ സിപിഎം സെക്രട്ടേറിയറ്റില്‍ നിലപാടറിയിച്ചിരുന്നു. പേരാവൂരിൽ ആര് നിന്നാലും എൽ ഡി എഫ് വിജയിക്കുമെന്നും സ്ഥാനാർഥി ആരെന്ന് പാർട്ടി തീരുമാനിക്കുമെന്നും കെ.കെ ശൈലജ പ്രതികരിച്ചു.

അതേസമയം, നിലവില്‍ തലശ്ശേരി എംഎല്‍എയും സ്പീക്കറുമായ എ.എന്‍ ഷംസീറിന് പകരം കാരായി രാജനെ മത്സരിപ്പിക്കാനാണ് തീരുമാനം.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News