താമസം കുടിലില്‍, വൈദ്യുതി സ്വപ്നം മാത്രം; എന്നിട്ടും രാജു എപിഎല്‍ ലിസ്റ്റിലാണ്

Update: 2017-04-27 10:22 GMT
Editor : Sithara
താമസം കുടിലില്‍, വൈദ്യുതി സ്വപ്നം മാത്രം; എന്നിട്ടും രാജു എപിഎല്‍ ലിസ്റ്റിലാണ്

ഇടുക്കി ജില്ലയിലും വ്യാപക പരാതികളാണ് റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയെക്കുറിച്ചുള്ളത്.

Full View

ഇടുക്കി ജില്ലയിലും വ്യാപക പരാതികളാണ് റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയെക്കുറിച്ചുള്ളത്. കഞ്ഞിക്കുഴിലെ രാജുവിന്‍റെ കുടുംബം സര്‍ക്കാറിന്‍റെ കണ്ണില്‍ ദാരിദ്ര്യരേഖക്ക് മുകളിലായത് ഇതിലൊന്ന് മാത്രം.

എല്ലാവര്‍ക്കും വീടെന്ന സ്വപ്നത്തിനരികിലാണ് കഞ്ഞിക്കുഴി പഞ്ചായത്ത്. എന്നാല്‍ കഞ്ഞിക്കുഴി സ്വദേശി രാജുവിന്‍റെയും കുടുംബത്തിന്‍റെയും താമസം ഇപ്പോഴും കുടിലിലാണ്. വൈദ്യുതി സ്വപ്നം മാത്രം. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് രാജുവിന്‍റെ കുടുംബം. കൂലിപ്പണിയാണ് ജീവിത മാര്‍ഗം.

നേരത്തെയും ഇവര്‍ സര്‍ക്കാറിന്‍റെ കണക്കില്‍ എപിഎല്‍ വിഭാഗത്തിലായിരുന്നു. ഇത്തവണ എല്ലാം ശരിയാകുമെന്ന് കരുതിയതായിരുന്നു രാജുവും കുടുംബവും. രാജുവിന്‍റെ എപിഎല്‍ ജീവിതം പകര്‍ത്താന്‍ ഞങ്ങളെത്തിയതറിഞ്ഞ് പഞ്ചായത്തംഗം സജി തോമസെത്തി. ഞങ്ങള്‍ മടങ്ങുമ്പോള്‍ എല്ലാം ശരിയാകുമെന്ന് ഒരിക്കല്‍ കൂടി പ്രതീക്ഷിക്കുകയാണ് രാജുവും കുടുംബവും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News