യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Update: 2017-05-15 13:03 GMT
Editor : Alwyn K Jose
യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
Advertising

തലശ്ശേരിയില്‍ ദലിത് പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

തലശ്ശേരിയില്‍ ദലിത് പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവത്തില്‍ പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ കല്ലെറിഞ്ഞ സമരക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ സംഘടിച്ച് തിരിച്ചെത്തി പൊലീസിന് നേരെ വീണ്ടും കല്ലെറിഞ്ഞു. പൊലീസ് നടത്തിയ നടപടിയില്‍ പ്രതിഷേധിച്ച് സമരക്കാര്‍ എംജി റോഡ് ഉപരോധിച്ചു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News