അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്ന് പിണറായി
സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയുള്ളതല്ല. ജീവനക്കാര്‍ അഴിമതി മുക്തരാകണം. തങ്ങളുടെ മുന്നില്‍ എത്തുന്ന ഫയലുകളില്‍ നിശ്ചിത സമയത്തിന് ഉള്ളില്‍ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയുള്ളതല്ല. ജീവനക്കാര്‍ അഴിമതി മുക്തരാകണം. തങ്ങളുടെ മുന്നില്‍ എത്തുന്ന ഫയലുകളില്‍ നിശ്ചിത സമയത്തിന് ഉള്ളില്‍ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫയല്‍ നോക്കുന്ന കാര്യത്തില്‍ നെഗറ്റീവായ സമീപനമാണ് നിലവില്‍ ഉള്ളത്. ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനു പകരം എങ്ങനെ തടയാമെന്നാണ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്.സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയല്ല മറിച്ചാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫയലുകള്‍ നിശ്ചിത സമയത്തിനുളളില്‍ തീര്‍പ്പാക്കണമെന്നും നിര്‍ദേശിച്ചു.
ഓഫീസ് സമയത്തെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഓഫീസ് കാര്യങ്ങള്‍ നോക്കുന്നതിനിടയ്‌ക്ക് സാഹിത്യ വാസന ഉണര്‍ത്താന്‍ നില്‍ക്കരുതെന്നും പറഞ്ഞു. അഴിമതിക്കാര്‍ക്കും മുഖ്യമന്ത്രി വ്യക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. സെക്രട്ടേറിയറ്റില്‍ വിളിച്ചു ചേര്‍ത്ത ജീവനക്കാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍.