റാഗിങ്: കോളെജിന്റെ അംഗീകാരം റദ്ദാക്കിയേക്കും

Update: 2017-06-11 23:58 GMT
Editor : Ubaid
റാഗിങ്: കോളെജിന്റെ അംഗീകാരം റദ്ദാക്കിയേക്കും

അല്‍ഖമര്‍ കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്നാണ് സൂചന. റാഗിങ് തടയാനുള്ള യു.ജി.സി നിര്‍ദേശങ്ങള്‍ കോളജ് പാലിച്ചില്ലെന്നും പരാതിയുണ്ട്.

Full View

ഗുല്‍ബെര്‍ഗയില്‍ ദലിത് വിദ്യാര്‍ഥിനി റാഗിങ്ങിനിരയായ സംഭവത്തില്‍ നഴ്സിങ് കോളജിനെതിരെ ഇന്ത്യന്‍ നഴ്സിങ് കൌണ്‍സില്‍ കര്‍ശന നടപടിക്കൊരുങ്ങുന്നു. അല്‍ഖമര്‍ കോളജിന്‍റെ അംഗീകാരം റദ്ദാക്കിയേക്കുമെന്നാണ് സൂചന. റാഗിങ് തടയാനുള്ള യു.ജി.സി നിര്‍ദേശങ്ങള്‍ കോളജ് പാലിച്ചില്ലെന്നും പരാതിയുണ്ട്.

അതേ സമയം ഗുല്‍ബെര്‍ഗ അല്‍ ഖമര്‍ നഴ്സിംഗ് കോളേജില്‍ റാഗിംഗിനിരയായ നഴ്സിംഗ് വിദ്യാര്‍ഥി അശ്വതിയില്‍ നിന്നും കര്‍ണ്ണാടകയിലെ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. നാലാം പ്രതി ശില്‍പജോസും കുടുംബവും ഒളിവില്‍ പോയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍.

കലബുര്‍ഗി റാഗിങ് കേസ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കി. കലബുര്‍ഗി സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ 29ന് പരിഗണിക്കും.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News