മറയൂരിലെ കുരുന്നുകള്‍ക്ക് കന്നി കലോത്സവത്തിന് എ ഗ്രേഡിന്റെ മധുരം

Update: 2017-06-24 11:12 GMT
മറയൂരിലെ കുരുന്നുകള്‍ക്ക് കന്നി കലോത്സവത്തിന് എ ഗ്രേഡിന്റെ മധുരം

മറയൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആദ്യമായി ജില്ലാ കലോത്സവ വേദിയില്‍

Full View

തങ്ങളുടെ കന്നി കലോത്സവത്തില്‍ എ ഗ്രേഡിന്റെ മധുരവുമായാണ് മറയൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇടുക്കി ജില്ല സ്കൂള്‍ കലോത്സവത്തില്‍ നിന്നും മടങ്ങുന്നത്. കലോത്സവം നടക്കുന്ന ഇടങ്ങളിലേക്ക് മണിക്കൂറുകളുടെ യാത്ര ഉള്ളതിനാല്‍ മുന്‍ കലോത്സവത്തില്‍ മറയൂരിലെ കുട്ടികള്‍ പങ്കെടുക്കാറില്ലായിരുന്നു.

കേരളത്തിന്റെ പച്ചക്കറിതോട്ടമേഖലയായ മറയൂരില്‍ ആയിരുന്നു ഇത്തവണ ഉപജില്ലാ കലോത്സവം അരങ്ങേറിയത്. അത് മറയൂരുകാരുടെ മനസ്സ് മാറ്റി. തങ്ങളുടെ കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കണം എന്ന വാശിയായി അതുമാറി. കാര്‍ഷിക ഗ്രാമമായ മറയൂരുകാര്‍ പണം പിരിച്ച് അധ്യാപകരെ ഏല്‍പ്പിച്ചു. തങ്ങളുടെ കുട്ടികകളെ ജില്ലാകലോത്സവത്തിന് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. പിന്നേയും ഉണ്ടായിരുന്നു ദുരിതങ്ങള്‍.

Advertising
Advertising

തമിഴ് ഭാഷ സംസാരിക്കുന്നതും മലയാളം ഭാഷ സംസാരിക്കുന്നതുമായ കുട്ടികളെ പരിശീലിപ്പിക്കുക എന്നതും വളരെ പ്രയാസമേറിയ കാര്യമായി അധ്യാപകര്‍ പറയുന്നു. ദൂര കൂടുതലും, പണം ഇല്ലായ്മയും മൂലമാണ് പലപ്പോഴും ഉപജില്ലാ കലോത്സവത്തിന് അപ്പുറത്തേക്ക് മറയൂരിലെ കുട്ടികള്‍ പങ്കെടുക്കാഞ്ഞത്. ആദ്യമായി ജില്ലാ കലോത്സവ വേദിയില്‍ എത്തിയ കുട്ടികളിലുമുണ്ട് ആവേശം.

ഒപ്പന ഉള്‍പ്പടെയുള്ള മത്സര ഇനങ്ങള്‍ ആദ്യമായിട്ടാണ് ഈ കുട്ടികള്‍ കളിച്ചതെങ്കിലും അത് എ ഗ്രേഡിന് അര്‍ഹമായത് ഇനിയും കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ആവേശം തങ്ങള്‍ക്കു തരുന്നതായി ഇവര്‍ പറയുന്നു.

Tags:    

Similar News