കൊല്ലത്ത് സ്വകാര്യബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

Update: 2017-07-15 13:32 GMT
Editor : Subin
കൊല്ലത്ത് സ്വകാര്യബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

കൊല്ലം കടപ്പാക്കടയില്‍ അമിത വേഗതിയില്‍ എത്തിയ സ്വകാര്യബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം. ഇവരുടെ 9 മാസം പ്രായമുള്ള കുഞ്ഞിനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Full View

ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത് സ്‌കൂട്ടറില്‍ കരിക്കോട്ടെ വീട്ടിലേക്കു പോകുകയായിരുന്ന കുടുംബത്തെ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. കരിക്കോട് സ്വദേശിനി സമുയ്യ അപകടത്തില്‍ തല്‍ഷണം മരിച്ചു. 9 മാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. ഭര്‍ത്താവ് നവാസ് നിസാര പരിക്കുകളോടെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. കൊല്ലം കല്ലുംതാഴം അപകടത്തിന് കാരണമായ ശ്രീകുമാര്‍ എന്ന ബസ് ട്രാഫിക് പോലിസ് ബസ് പിടിച്ചെടുത്തിട്ടുണ്ട്. സുമയ്യയുടെ മതൃതശരീരം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ഇന്ന് തന്നെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News