സംസ്ഥാനത്ത് ഹൌസ് ബോട്ട് ടൂറിസം ആരംഭിച്ചിട്ട് കാല്‍നൂറ്റാണ്ട്

Update: 2017-07-30 15:50 GMT
സംസ്ഥാനത്ത് ഹൌസ് ബോട്ട് ടൂറിസം ആരംഭിച്ചിട്ട് കാല്‍നൂറ്റാണ്ട്

പരിസ്ഥിതി സംരക്ഷണ നയം രൂപപ്പെടുത്തി പാലിക്കണമെന്നാണ് ആവശ്യം..

Full View

സംസ്ഥാനത്ത് ഹൌസ് ബോട്ട് ടൂറിസം ആരംഭിച്ചിട്ട് കാൽനൂറ്റാണ്ട്. വിദേശികളെ അടക്കം ആകർഷിച്ച ഹൌസ് ബോട്ട് ടൂറിസത്തിന്‍റെ വികസനത്തിൽ വിവിധ മാറ്റങ്ങളാണ് സമ്മാനിച്ചത്. പ്രശ്നങ്ങൾ നിരവധിയുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖലക്ക് മുതൽക്കൂട്ടാണ് ഹൌസ്ബോട്ട് ടൂറിസം.

ആനമേളയും വള്ളംകളിയും ചെണ്ടമേളവും കൊണ്ടായിരുന്നു വിദേശികളെ ആകർഷിച്ചിരുന്നത്. ഈ സമയത്താണ് കായലലിലെ വെള്ളത്തിൽ താമസം സമ്മാനിച്ച് ബോട്ടുകളിൽ രൂപമാറ്റം സംഭവിച്ചത്. ഒഴുകി നടക്കുന്ന വഞ്ചിവീടുകൾ ഓളങ്ങളിൽ പിടിച്ചു നിന്നപ്പോൾ ടുറിസത്തിന്‍റെ പുതിയ സാധ്യത കൂടി തുറക്കുകയായിരുന്നു. കെട്ടിലും മട്ടിലും വലുതും വ്യത്യസ്തവുമായ മാറ്റങ്ങൾ. ആരെയും ആകർഷിക്കുന്ന വികസനം.

Advertising
Advertising

സംഗതി കാര്യമായപ്പോൾ കരയിലെന്നപോലെ ഊണും ഉറക്കവുമെല്ലാം വെള്ളത്തിലായ്. വിവിധ നക്ഷത്ര പദവികളിൽ വെള്ളത്തിൽ ഒഴുകിപ്പരന്നു. കാൽ നൂറ്റാണ്ടിന്‍റ ആഘോഷത്തിലും ഉടമകൾ പുതിയ പരീക്ഷണത്തിലാണ്.

കായൽ മലിനീകരണത്തിന് ആക്കം കൂട്ടുന്നുവെന്നതാണ് പ്രധാന പരാതി. വർഷം ഇരുപത്തിയഞ്ച് പിന്നിടുമ്പോഴും ഇതിനെ പ്രതിരോധിക്കാനുള്ള ശാസ്ത്രീയ വഴികളെകുറിച്ച് കാര്യമായ ആലോചനകളില്ല. മാലിന്യം തടഞ്ഞ് കായൽ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങൾ ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമാണ്. ഹൌസ് ബോട്ട് ടൂറിസത്തെ സമ്പന്നമാക്കുന്ന പരിസ്ഥിതി സംരക്ഷണ നയം രൂപപ്പെടുത്തി പാലിക്കണമെന്നാണ് ആവശ്യം..

Similar News