മസാലബോണ്ട്; ഇഡി നോട്ടീസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹൈക്കോടതിയിൽ

കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചത് ഫെമ ചട്ടലംഘനമാണ് എന്ന് കാണിച്ചാണ് ഇഡി നോട്ടീസ് അയച്ചത്

Update: 2025-12-17 14:27 GMT

കൊച്ചി: മസാലബോണ്ടിലെ ഇഡി നോട്ടീസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം കിഫ്ബി സമർപ്പിച്ച ഹരജിയിൽ തുടർനടപടി മരവിപ്പിച്ച് കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇഡി നോട്ടീസ് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചത് ഫെമ ചട്ടലംഘനമാണ് എന്ന് കാണിച്ചാണ് മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി കെ.എം.എബ്രഹാം എന്നിവർക്ക് ഇഡി നോട്ടീസ് അയച്ചത്. മസാലബോണ്ടിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് സ്ഥലം വാങ്ങുകയല്ല, വികസന പ്രവർത്തനങ്ങൾക്കുള്ള സ്ഥലം ഏറ്റെടുക്കുകയാണ് ചെയ്തത് എന്നാണ് സർക്കാർ നിലപാട്. 

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News