കുപ്പുരാജിന് വെടിയേറ്റത് 9 തവണ, ഒരേ ദൂരത്തില്‍ നിന്ന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Update: 2017-08-03 11:39 GMT
കുപ്പുരാജിന് വെടിയേറ്റത് 9 തവണ, ഒരേ ദൂരത്തില്‍ നിന്ന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ശരീരത്തിന്റെ മുന്‍ഭാഗത്ത് നാല് മുറിവുകളും പിന്‍ഭാഗത്ത് അഞ്ച് വെടിയേറ്റ മുറിവുകളും

Full View

നിലമ്പൂരില്‍ വെടിയേറ്റ് മരിച്ച കുപ്പുദേവരാജിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ 9 തവണ വെടിയേറ്റിട്ടുണ്ട്. ഒരേ ദൂരത്ത് നിന്നുമാണ് വെടിയേറ്റതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കുപ്പുദേവരാജന്‍റെ നെഞ്ചിലാണ് ആദ്യ വെടിയേറ്റത്. പിന്‍ഭാഗത്ത് 5 തവണ വെടിയേറ്റു. മുന്‍ഭാഗത്ത് 4 തവണയും വെടിയേറ്റു. 4 ബുളളറ്റുകള്‍ പോസ്റ്റ്മോര്‍ട്ടം സമയത്താണ് പുറത്തെടുത്തത്. ഓരോ തരത്തിലുളള ബുളളറ്റുകളാണ് ശരീരത്തില്‍ തുളച്ചുകയറിയിരിക്കുന്നത്.

Advertising
Advertising

വ്യത്യസ്ത തോക്കുകളില്‍ നിന്നും വെടിയേറ്റാല്‍ വ്യത്യസ്ത ദൂരം കാണിക്കാനാണ് സാധ്യത. എന്നാല്‍ ഒരേ തോക്കില്‍ നിന്നും വെടിയേറ്റതിനാലാണ് ഒരേ ദൂരം എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ വ്യത്യസ്ത അകലം കാണിക്കാനാണ് സാധ്യത. കുപ്പു ദേവരാജന്‍റെ സഹോദരന്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി മഞ്ചേരി സെഷന്‍സ് കോടതി നാളെ പരിഗണിക്കും.

Full View
Tags:    

Similar News