ഇടതുപാര്‍ട്ടികള്‍ സ്വയംനവീകരണത്തിന് തയ്യാറാകണമെന്ന് പട്നായിക്

Update: 2017-08-03 20:46 GMT
ഇടതുപാര്‍ട്ടികള്‍ സ്വയംനവീകരണത്തിന് തയ്യാറാകണമെന്ന് പട്നായിക്

കൂടംകുളം പോലുള്ള വലിയ വിഷയങ്ങളില്‍ ഇടപെട്ടാണ് പ്രത്യയശാസ്ത്രങ്ങളില്ലാത്ത ജനകീയ സംഘങ്ങള്‍ വിജയം നേടുന്നത്

Full ViewFull View

പുതിയ കാലത്ത് ഇടതുപാര്‍ട്ടികള്‍ സ്വയം നവീകരണത്തിന് തയ്യാറാവണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന് പ്രഭാത് പട്നായിക്. സിദ്ധാന്തങ്ങള്‍ ഇല്ലാത്ത ജനകീയസംഘങ്ങള്‍ ജനകീയ വിഷയങ്ങളില് ഇടപെട്ട് വിജയിക്കുമ്പോള്‍ മാര്ക്സിസ്റ്റ് കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ശക്തികള്‍ പുനര്‍ വിചിന്തനത്തിന് വിധേയരാവണമെന്നും പ്രഭാത് പട്നായിക് അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടംകുളം പോലുള്ള വലിയ വിഷയങ്ങളില്‍ ഇടപെട്ടാണ് പ്രത്യയശാസ്ത്രങ്ങളില്ലാത്ത ജനകീയ സംഘങ്ങള്‍ വിജയം നേടുന്നത്. എന്നാല്‍ സിദ്ധാന്തങ്ങളുടെ അടിത്തറയുള്ള മാര്‍ക്‍സിസ്റ്റ്, കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷികള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നും പട്നായിക് വിമര്‍ശിച്ചു.

Advertising
Advertising

ജനകീയ സമരങ്ങള്‍ നയിക്കുന്നവരും ഇടതുപക്ഷവും തമ്മിലുള്ള അന്തരം ഇന്ന് നിലനില്ക്കുന്നുണ്ട് . ആഗോള വത്കരണത്തെ അന്ധമായി എതിര്‍ക്കുന്ന നിലപാടാണ് ഇടതുപക്ഷം ഇതുവരെയും സ്വീകരിച്ചിരിക്കുന്നത്. അതിന്റെ നല്ല വശങ്ങള്‍ക്ക് ഇടതുപക്ഷം വിലകൊടുക്കുന്നില്ല, ഇതാണ് ഇടതുപക്ഷത്തിന്റെ അപചയത്തിന് കാരണമെന്നും അദേഹം പറഞ്ഞു.

ഏകാധിപതികളുടെ ഭരണത്തിൽ ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരം നൽകി കടന്നു വരാൻ ഇടതുപക്ഷത്തിന് കഴിയണമെന്നും അദേഹം പറഞ്ഞു.സാഹിത്യോത്സവത്തില്‍ ഇടതുപക്ഷത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News