സര്‍ക്കാരിനെതിരെ എംകെ ദാമോദന്‍ ഹാജരായിട്ടില്ലെന്ന് കോടിയേരി

Update: 2017-08-04 08:38 GMT
Editor : admin

ലോട്ടറിക്കേസ് സര്‍ക്കാരിനെതിരായ കേസല്ല. കേന്ദ്ര സര്‍ക്കാരിനെതിരായ കേസിലാണ് ഹാജരാകുന്നത്. ഇത്തരം കേസുകളില്‍....

സര്‍ക്കാര്‍ കക്ഷിയായ കേസില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ ഹാജരായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേസമയം ലോട്ടറികേസില്‍ എം കെ ദാമോദരന്‍ ഹാജരായതിനെ കോടിയേരി ന്യായീകരിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പ്രതിയായ കേസില്‍ എം കെ ദാമോദരന്‍ ഹാജരായത് സംബന്ധിച്ച ചോദ്യത്തിനാണ് കോടിയേരിയുടെ മറുപടി. സര്‍ക്കാര്‍ കക്ഷിയായ കേസില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായത് പാര്‍ട്ടി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോട്ടറി കേസില്‍ ഹാജാരാകുന്നതില്‍ അദ്ദേഹമാണ് വിവേചനത്തോടെ തീരുമാനമെടുക്കേണ്ടത്.

എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കും പ്രവേശം നല്‍കണമെന്നാണ് എല്‍ഡിഎഫ് നിലപാട്. ഇക്കാര്യത്തില്‍ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. സാകിര്‍ നാകിനെ അനുകൂലിക്കുന്ന ലീഗ് നേതാക്കളുടെ പ്രസ്താവന ലീഗ് നിലപാടാണേയെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News