മദ്യനിരോധം: യുഡിഎഫ് വാഗ്ദാനം വ്യാജമെന്ന് വിഎസ്

Update: 2017-08-10 09:53 GMT
Editor : admin
മദ്യനിരോധം: യുഡിഎഫ് വാഗ്ദാനം വ്യാജമെന്ന് വിഎസ്

10 വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ മദ്യനിരോധമെന്ന യുഡിഎഫ് വാഗ്ദാനം വ്യാജമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

10 വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ മദ്യനിരോധമെന്ന യുഡിഎഫ് വാഗ്ദാനം വ്യാജമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഫൈവ് സ്റ്റാര്‍ ലേബലിലുള്ള പുതിയ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. വീര്യം കുറഞ്ഞ ബാറുകളൊക്കെ ഫൈവ്സ്റ്റാറാക്കി മാറ്റിയാല്‍ അവക്കെല്ലാം അനുമതി നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ സ്വാഭാവിക നീതി നടപ്പായില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതിക്ക് ലൈസന്‍സ് നല്‍കേണ്ടി വരും. ഇതെല്ലാം ഉമ്മന്‍ചാണ്ടിക്കും ബാബുവിനും സുധീരനും നല്ലപോലെ അറിയാം. സമീപഭാവിയില്‍ തന്നെ പൂട്ടിയ 732 ബാറുകള്‍ ഫൈവ്സ്റ്റാറായി കേരളത്തില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇതാണ് യഥാര്‍ഥ മദ്യനയമെന്നും വിഎസ് പ്രസ്താവനയില്‍ ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News