തോമസ്ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി

Update: 2017-08-11 01:40 GMT
Editor : Muhsina

തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പാര്‍ട്ടി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. അതേസമയം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷമം മാത്രമേ പുതിയ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകൂവെന്നാണ് സൂചന.

തോമസ്ചാണ്ടിയെ മന്ത്രിയാക്കണമെന്ന എന്‍സിപി യുടെ നിർദേശം ഉഴവൂർ വിജയൻ മുഖ്യമന്ത്രിയെ അറിയിച്ചു. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പാര്‍ട്ടി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. അതേസമയം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷമം മാത്രമേ പുതിയ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകൂവെന്നാണ് സൂചന.

Advertising
Advertising

Full View

എകെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലേക്ക് കുട്ടനാട് എംഎല്‍എ തോമസ്ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്ന് ഇടത് നേതൃത്വവും വ്യക്തമാക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വൈകുകയാണ്. മലപ്പുറം ഉപതെരഞ്ഞടുപ്പിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂവെന്ന് ഇടതുമുന്നണിയിലെ ഒരു നേതാവ് മീഡിയാവണ്ണിനോട് പ്രതികരിച്ചു.

ശബ്ദരേഖ പുറത്ത് വന്ന സംഭവത്തില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അതിന്ശേഷം പുതിയമന്ത്രിയെ തീരുമാനിച്ചാല്‍ മതി എന്നൊരു അഭിപ്രായവും ശക്തമാണ്. ഇതിനിടെ മുഖ്യമന്ത്രിയുമായി തോമസ്ചാണ്ടി ഇന്നലെ കൂടിക്കാഴ്ച തീരുമാനിച്ചിരുന്നെങ്കിലും പിണറായി വിജയന് ഇതിന് കൂട്ടാക്കിയില്ല. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോടുളള പിണറായി വിജയന്റെ അതൃപ്തിയാണ് ഇതിനു കാരണം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News