മലപറമ്പ് സ്കൂളിലെ കുട്ടികള്‍ ഇനി കലക്ടറേറ്റില്‍ പഠിക്കും

Update: 2017-08-24 17:47 GMT
Editor : admin
മലപറമ്പ് സ്കൂളിലെ കുട്ടികള്‍ ഇനി കലക്ടറേറ്റില്‍ പഠിക്കും

മലാപ്പറമ്പ് എയുപി സ്കൂളിലെ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ഏറ്റെടുത്തു. താല്‍ക്കാലികമായി പഠനം കലക്ടറേറ്റിലെ ഒഴിഞ്ഞ മുറികളിലേക്ക് മാറ്റി.

Full View

മലാപ്പറമ്പ് എയുപി സ്കൂളിലെ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ഏറ്റെടുത്തു. താല്‍ക്കാലികമായി പഠനം കലക്ടറേറ്റിലെ ഒഴിഞ്ഞ മുറികളിലേക്ക് മാറ്റി. സ്‍കൂള്‍ ഇന്ന് തന്നെ പൂട്ടാന്‍ ഉറപ്പിച്ചതോടെയാണ് കുട്ടികളുടെ പഠനം കലക്ടറേറ്റിലേക്ക് മാറ്റിയത്. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് നേരിട്ടെത്തിയാണ് കുട്ടികളെ കലക്ടറേറ്റിലേക്ക് കൊണ്ടുപോയത്.കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളായിരിക്കും പ്രധാന ക്ലാസ് മുറി. സ്കൂള്‍ പൂട്ടണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കിയ ശേഷമേ സ്ക്കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോവാന്‍ കഴിയൂ എന്ന് കോടതി അറിയിച്ച സാഹചര്യത്തിലാണ് കുട്ടികളെ കലക്ടറേറ്റിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News