ഏലിയാസ് ജോര്‍ജ് സ്മാര്‍ട്ട് സിറ്റി സിഇഒ

Update: 2017-08-28 23:49 GMT
Editor : Sithara

കൊച്ചി മെട്രോ എംഡിയായ ഏലിയാസ് ജോര്‍ജിനെ കേന്ദ്രാവിഷ്കൃത പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ സിഇഒ ആയി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

Full View

കൊച്ചി മെട്രോ എംഡിയായ ഏലിയാസ് ജോര്‍ജിനെ കേന്ദ്രാവിഷ്കൃത പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ സിഇഒ ആയി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പദ്ധതിയുടെ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ സിഇഒ ആയാണ് ഏലിയാസ് ജോര്‍ജിന് അധികചുമതല നല്‍കിയത്. തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹൈപ്പവര്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം ഏലിയാസ് ജോര്‍ജിനെ സിഇഓ ആക്കാന്‍ തീരുമാനമെടുത്തത്. പുതിയ ബോര്‍ഡ് യോഗം ചേര്‍ന്ന് സിറ്റിയറിങ് കമ്മിറ്റി തീരുമാനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചാലെ സിഇഒ ആയി ഏലിയാസ് ജോര്‍ജിന്‍റെ നിയമനം സാധ്യമാകു. നിലവില്‍ കെഎംആര്‍എല്‍ നടപ്പിലാക്കുന്ന ഏകീകൃത ഗതാഗത സംവിധാനം ഉള്‍പ്പടെയുള്ള പല പദ്ധതികളും കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയുടെ പരിധിയിലും വരുന്നതാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News