ഇരിക്കൂറില്‍ കെ.സി ജോസഫിനെതിരെ പൊതു വിമതന്‍

Update: 2017-08-29 07:27 GMT
Editor : admin
ഇരിക്കൂറില്‍ കെ.സി ജോസഫിനെതിരെ പൊതു വിമതന്‍

കര്‍ഷക കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിനോയ് തോമസാണ് ഇരിക്കൂറില്‍ മത്സരിക്കുക. ബിനോയിക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് വിമതര്‍ മത്സരരംഗത്ത് നിന്നും പിന്മാറി.

Full View

കണ്ണൂര്‍ ഇരിക്കൂറില്‍ കെ.സി ജോസഫിനെതിരെ പൊതു വിമതന്‍ മത്സര രംഗത്ത്. കര്‍ഷക കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിനോയ് തോമസാണ് ഇരിക്കൂറില്‍ മത്സരിക്കുക. ബിനോയിക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് വിമതര്‍ മത്സരരംഗത്ത് നിന്നും പിന്മാറി.

ഇരിക്കൂറില്‍ കെ.സി ജോസഫിനെതിരായ പ്രതിക്ഷേധങ്ങളെ ഏകോപിപ്പിച്ച് ശക്തമായ മത്സരം കാഴ്ചവെക്കാനുളള ശ്രമത്തിലാണ് വിമത വിഭാഗം. ഇതിന്റെ ഭാഗമായി ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച മുന്‍ ബ്ലോക്ക് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍, ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥി എന്നിവര്‍ മത്സര രംഗത്ത് നിന്നും പിന്മാറി. പകരം കര്‍ഷക കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിനോയി തോമസ് കെ.സി ജോസഫിനെതിരെ മത്സരിക്കും.

Advertising
Advertising

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നതായും ബിനോയ് തോമസിനു വേണ്ടി സജീവമായി പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കെ.സി ജോസഫിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിക്ഷേധം ശക്തമാണ്. ഒപ്പം പരമ്പരാഗതമായി കെ.സിയെ പിന്തുണക്കുന്ന ക്രൈസ്തവ സഭയും ഇത്തവണ അതൃപ്തിയിലാണ്.

ബിനോയ് തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ഈ പ്രതിഷേധങ്ങളെ ഏകോപിപ്പിക്കാനും ഒപ്പം സഭയുടെ പിന്തുണ നേടിയെടുക്കാന്‍ കഴിയുമെന്നും വിമത വിഭാഗം പ്രതീക്ഷിക്കുന്നു. ജില്ലയിലെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യ പിന്തുണയോടെയാണ് ഈ വിമത നീക്കങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News