ശബരിമലയില്‍ സ്ത്രീപ്രവേശം: സുപ്രീം കോടതി ഇന്ന് ദേവസ്വം ബോര്‍ഡിന്റെ വാദം കേള്‍ക്കും

Update: 2017-08-30 18:38 GMT
Editor : admin
ശബരിമലയില്‍ സ്ത്രീപ്രവേശം: സുപ്രീം കോടതി ഇന്ന് ദേവസ്വം ബോര്‍ഡിന്റെ വാദം കേള്‍ക്കും

ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് പരിഗണിക്കുന്നത്.

ശബരിമലയില്‍ സ്ത്രീപ്രവേശം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് പരിഗണിക്കുന്നത്.

ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ ക്ഷേത്രപ്രവേശം വിലക്കുന്നതിന് കാരണമാകുന്നത് ശരിയല്ലെന്നും പുരഷന്‍മാരുടെ വ്രത ശുദ്ധി അളക്കുന്നത് ഏത് മാനദണ്ഡത്തിലാണെന്നും വാദത്തിനിടെ കഴിഞ്ഞ ദിവസം കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡിന്റെ വാദമാണ് കോടതി ഇന്ന് കേള്‍ക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News