റേഷന്‍ വിഹിതം ലഭിക്കാതെ ശബരിമല വനമേഖലയിലെ ആദിവാസികള്‍ ദുരിതത്തില്‍

Update: 2017-09-04 15:25 GMT
Editor : Sithara
റേഷന്‍ വിഹിതം ലഭിക്കാതെ ശബരിമല വനമേഖലയിലെ ആദിവാസികള്‍ ദുരിതത്തില്‍

ഭക്ഷ്യഉല്‍പന്നങ്ങള്‍ മാസങ്ങളായി ലഭിക്കാതെ വന്നതോടെ മേഖലയിലെ വനവാസികള്‍ പട്ടിണിയിലായിരിക്കുകയാണ്.

Full View

റേഷന്‍ വിഹിതം ലഭിക്കാതെ ശബരിമല വനമേഖലയിലെ ആദിവാസികള്‍ ദുരിതത്തില്‍. ഭക്ഷ്യഉല്‍പന്നങ്ങള്‍ മാസങ്ങളായി ലഭിക്കാതെ വന്നതോടെ മേഖലയിലെ വനവാസികള്‍ പട്ടിണിയിലായിരിക്കുകയാണ്. വനവിഭവങ്ങളും സന്നദ്ധപ്രവര്‍ത്തകരുടെ സഹായവുമാണ് ഇപ്പോള്‍ ഇവര്‍ക്ക് പട്ടിണിയകറ്റാനുള്ള ആശ്രയം.

46 ആദിവാസി കുടുംബങ്ങളാണ് ശബരിമല മേഖലയിലെ ആട്ടത്തോട് പ്രദേശത്ത് കഴിയുന്നത്. നിലയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയാണ് അരിയും മറ്റ് ഭക്ഷ്യഉല്‍പന്നങ്ങളും ലഭിക്കുന്നതിന് ഇവര്‍ക്കുള്ള ഏക ആശ്രയം. കേരളത്തിലെ റേഷന്‍ വിതരണം അവതാളത്തിനാകുന്നതിനും നാളുകള്‍ക്ക് മുന്നേ തുടങ്ങിയതാണ് ഈ വനവാസികളുടെ ദുരിതം.

Advertising
Advertising

സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് ഇപ്പോഴുള്ള ഏക ആശ്രയം. കൂടാതെ ശബരിമല തീര്‍ത്ഥാടന സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുള്ള പൊലീസും ആഹാര സാധനങ്ങള്‍ നല്‍കി സഹായിക്കാറുണ്ട്. വനഉല്‍പന്നങ്ങള്‍ ശേഖരിച്ച് വിറ്റുകിട്ടുന്ന തുകയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ സ്ഥിരമായി റേഷന്‍കടയിലെത്താറുണ്ടെങ്കിലും മാസങ്ങളായി നിരാശ തന്നെ ഫലം.

ശബരിമല തീര്‍ത്ഥാടനകാലം അവസാനിച്ചാല്‍‌ നിലവില്‍ സന്നദ്ധപ്രവര്‍ത്തകര്‍ മുഖേന ലഭിക്കുന്ന സഹായവും നിലയ്ക്കാനാണ് സാധ്യത. ഭക്ഷ്യസുരക്ഷയെയും ആദിവാസി ക്ഷേമത്തെയും പറ്റി സംസാരിക്കുന്ന സര്‍ക്കാര്‍ ഈ ജനതയുടെ ജീവിത ദുരിതം കാണണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News