സിവില്‍ സ്റ്റേഷനുകളുടെ ഉടമ താനാണെന്ന് കരുതുന്ന വില്ലേജ് ഓഫീസര്‍മാരെപ്പോലെയാണ് ചില അഭിഭാഷകരെന്ന് സ്പീക്കര്‍

Update: 2017-09-16 02:20 GMT

കോടതികളില്‍ മാധ്യമങ്ങളെ തടയുന്ന അഭിഭാഷകര്‍ക്കെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Full View

അഭിഭാഷകര്‍ കോടതിയുടെ ഉടമസ്ഥരല്ലെന്നും കോടതിയില്‍ മാധ്യമങ്ങളെ വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സിവില്‍ സ്റ്റേഷന്‍റെ ഉടമ താനാണെന്ന് ആ പ്രദേശത്തെ വില്ലേജ് ഓഫീസര്‍ ധരിക്കുന്നത് പോലെയാണ് ചില അഭിഭാഷകരുടെ പെരുമാറ്റമെന്നും ഇത് തിരുത്താന്‍ നീതിന്യായ സംവിധാനത്തിന് ബാധ്യതയുണ്ടെന്നും സ്പീക്കര്‍ കോഴിക്കോട്ട് പറഞ്ഞു

കോഴിക്കോട് പ്രസ് ക്ളബിന്‍റെ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു നിയമസഭ സ്പീക്കര്‍. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. മാധ്യമങ്ങളെ നിഷേധിക്കുന്ന സമൂഹം ജനാധിപത്യത്തെ തിരസ്കരിക്കുന്ന സമൂഹം കൂടിയാണെന്ന് സ്പീക്കര്‍ പറഞ്ഞു.

കാണുന്നതിനേക്കാള്‍ കൂടൂതല്‍ വാര്‍ത്തകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും ഇത് കണ്ടെത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News