നോട്ട് ക്ഷാമം: നട്ടംതിരിഞ്ഞ് വിദേശ വിനോദസഞ്ചാരികള്‍
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച വാര്‍ത്തയറിയാതെ എത്തിയവരാണ് നട്ടം തിരിയുന്നത്.
നോട്ട് പ്രതിസന്ധിയില്‍ രാജ്യത്തെത്തിയ വിദേശികളും കുടുങ്ങി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച വാര്‍ത്തയറിയാതെ എത്തിയവരാണ് നട്ടം തിരിയുന്നത്.
പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍ പറന്നെത്തിയവരാണ് വട്ടം കറങ്ങുന്നത്. ടൂറിസ്റ്റ് സീസണെത്തിയതോടെ നിരവധി ആളുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്തെത്തിയത്. എടിഎമ്മുകളില്‍ ക്യൂ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെയും പലര്‍ക്കും അക്കിടി പറ്റി. പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിച്ച കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. നാടുകാണാന്‍ വന്നവര്‍ക്ക് ഓടിനടന്ന് എടിഎമ്മുകള്‍ കാണേണ്ട അവസ്ഥ.
ഏതായാലും ഇന്ത്യലേക്ക് കറങ്ങാന്‍ വന്നവര്‍ നന്നായി വട്ടം കറങ്ങിയിട്ട് തന്നെയാകും ഇവിടെ നിന്നും മടങ്ങുക.